വിവാദങ്ങള്‍ മനപൂര്‍വമല്ല: കാര്‍ത്തികേയന്‍
തിരുവനന്തപുരം: മനപൂര്‍വം താന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നും ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ തന്നെ ശിക്ഷിക്കുന്നതില്‍ വേദനയുണ്ടെന്നും സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ മിനിസ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെയും യു ഡി എഫിനെയും രാഷ്ട്രീയലക്ഷ്യങ്ങളോടെ ആക്രമിച്ചപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ എന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെ ആക്രമിക്കുമ്പോള്‍ ഞാന്‍ നിശബ്ദനായിരിക്കണോ?- കാര്‍ത്തികേയന്‍ ചോദിച്ചു.
മൃദുവായ ഭാഷയില്‍ സംസാരിക്കുന്നതിന് പകരം ശബ്ദമുയര്‍ത്തിയതു കൊണ്ടാവാം തനിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ അതൊരു പാപമായി കാണുന്നില്ല.
മറ്റ് മേഖലകളിലേതു പോലെ സര്‍ക്കാരുകള്‍ മാറുമ്പോള്‍ പ്രത്യേക സംസ്കാരിക നയം രൂപപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്നമായ ഒരു ചരിത്രത്തിന്റെ ഭാഗമായുള്ള സംസ്കാരം നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സാംസ്കാരിക നയകത്തിന്റെ ആവശ്യമില്ല.
സംസ്ഥാനത്തെ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെയും ഒരു സാംസ്കാരിക ഡയറക്ടറേറ്റിന്റെ കുടക്കീഴില്‍ കൊണ്ടുവരികയെന്നത് തന്റെ സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.


Click it and Unblock the Notifications