മാറാട് പള്ളി: സര്‍ക്കാര്‍ നിയന്ത്രണം നീട്ടി
കോഴിക്കോട്: മാറാട് ജുമാ മസ്ജിദിന്റെ നിയന്ത്രണം ജില്ലാ അധികൃതര്‍ ഏറ്റെടുത്ത നടപടി കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി.
പള്ളി ജില്ലാ അധികൃതര്‍ ഏറ്റെടുത്ത നടപടി വെള്ളിയാഴ്ച അവസാനിച്ചിരുന്നതാണ്. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.കെ. വിനോദ്കുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ഏറ്റെടുക്കല്‍ നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം ഒട്ടേറെ ആയുധങ്ങള്‍ പള്ളിയില്‍ നിന്ന് കണ്ടെടുത്തതിന് ശേഷമാണ് പള്ളിയുടെ നിയന്ത്രണം ജില്ലാ അധികൃതര്‍ ഏറ്റെടുത്തത്.












Click it and Unblock the Notifications