കേരളത്തില്‍ കാലവര്‍ഷം തുടങ്ങി
തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ തുടക്കമറിയിച്ചുകൊണ്ടുള്ള ശക്തമായ മഴ ജൂണ്‍ എട്ട് ഞായറാഴ്ച കേരളത്തില്‍ പെയ്തു. കേരളത്തിനൊപ്പം ലക്ഷ്വദ്വീപിലും മഴ പെയ്തതോടെ ഇന്ത്യയില്‍ മണ്‍സൂണ്‍ കാലത്തിന് തുടക്കമായി.
ഇക്കുറി പതിവിലും ഒരാഴ്ച വൈകിയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ഞായറാഴ്ച മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മാത്രമാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. അതേ സമയം കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ വേനല്‍ച്ചൂടില്‍ തന്നെയാണ്.
തെക്കു കിഴക്കന്‍ കാലവര്‍ഷം തെക്കന്‍ അറബി കടലിലും കേരളത്തിലെ മിക്ക ഭാഗങ്ങളിലും ശക്തമായിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 14 സെന്റി മീറ്ററും കൊച്ചിയില്‍ എട്ട് സെന്റിമീറ്ററും ആലപ്പുഴയില്‍ ഏഴ് സെന്റിമീറ്ററും തൃശൂര്‍, കോട്ടയം, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.












Click it and Unblock the Notifications