കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹോക്കി: ഇന്ത്യ ആസ്ത്രേല്യയെ തോല്പിച്ചു
സിഡ്നി: ത്രിരാഷ്ട്ര കപ്പ് ഹോക്കിയില്‍ രണ്ടാം പാദ ഫൈനലില്‍ ഇന്ത്യ ആസ്ത്രേല്യയെ തോല്പിച്ചു. മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ആസ്ത്രേല്യയെ തൂത്തുവാരിയത്. ഇതോടെ ഒന്നാം പാദ ഫൈനലില്‍ ഏറ്റ തോല്‍വിയ്ക്ക് ഇന്ത്യ മധുരമായി പകരം വീട്ടി.
സിഡ്നിയിലെ അന്താരാഷ്ട്ര ഹോക്കി സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജഗ്രാജ് സിംഗ്, ഗഗന് അജിത് സിംഗ്, പ്രഭ്ജോത് സിംഗ് (രണ്ട് ഗോള്‍), ബാല്‍ജിത് സിംഗ് ധില്ലന് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ആസ്ത്രേല്യയ്ക്ക് വേണ്ടി മൂന്നു ഗോളുകളും നേടിയത് ട്രോയ് ആല്‍ഡേഴ്സ് ആയിരുന്നു.
ആഗസ്തില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കും അടുത്ത വര്‍ഷത്തെ ആതന്‍സ് ഒളിമ്പിക്സിനും ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ വിജയം ഏറെ പ്രതീക്ഷ സമ്മാനിച്ചുവെന്ന് ഇന്ത്യന്‍ കോച്ച് രജീന്ദര്‍ സിംഗ് പറഞ്ഞു.
Comments
Story first published: Monday, January 30, 2012, 17:31 [IST]