അദ്വാനി യുഎസ് സന്ദര്‍ശനം തുടങ്ങി
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ബിജെപിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി വിവാദം മൂര്‍ച്ഛിക്കുന്നതിനിടെ 10 ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി യുഎസിലെത്തി.
ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയ അദ്വാനിയെ മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്ഥാനപതി ലളിത് മാന്‍സിങ്ങും ചേര്‍ന്നു സ്വീകരിച്ചു. ഉന്നതതല പ്രതിനിധി സംഘവും അദ്വാനിയെ അനുഗമിക്കുന്നുണ്ട്.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനെപ്പറ്റിയും തീവ്രവാദത്തെ ആഗോള തലത്തില്‍ ചെറുക്കുന്നതിനെച്ചൊല്ലിയുമായിരിക്കും പ്രധാന ചര്‍ച്ചകള്‍ നടക്കുക. പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകതയും അദ്വാനി വിദേശ നേതാക്കളെ ബോധ്യപ്പെടുത്തും.
യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്, വൈസ് പ്രസിഡന്റ് ഡിക് ചെനി എന്നിവരുമായി അദ്വാനി ചര്‍ച്ച നടത്തും. പിന്നീട് ബ്രിട്ടനിലേക്കു പേകുന്ന അദ്വാനി ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications