ഹോക്കി: പാകിസ്ഥാന്‍ ഇന്ത്യയെ ക്ഷണിക്കുന്നു
ഇസ്ലാമബാദ്: ഹോക്കി മത്സരത്തിന് പാകിസ്ഥാന്‍ ഇന്ത്യയെ ക്ഷണിയ്ക്കുന്നു. ലാഹോറില്‍ ഡിസംബറില്‍ നടക്കുന്ന ഒമ്പത് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഹോക്കി മത്സരത്തിലേക്കാണ് ഇന്ത്യയെ ക്ഷണിക്കുന്നത്.
പാകിസ്ഥാന്‍-ഇന്ത്യ ഹോക്കിമത്സരം പുനരാരംഭിയ്ക്കാന്‍ പറ്റിയ സമയമേതാണെന്ന് സര്‍ക്കാര്‍ ചോദിച്ചിരുന്നു. ഡിസംബറില്‍ ലാഹോറില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റാണ് അതിന് പറ്റിയതെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്.- പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി ബ്രിഗേഡിയര്‍ മുസറത്തുള്ള ഖാന്‍ പറഞ്ഞു.
ഇന്ത്യയെ മത്സരത്തിന് ക്ഷണിക്കാനുള്ള തീരുമാനം അതിന്റെ പ്രാഥമിക ദശയിലാണ്. പക്ഷെ ഇന്ത്യ മത്സരിക്കുകയാണെങ്കില്‍ അതോടെ മത്സരത്തിന് കൂടുതല്‍ ആകര്‍ഷണവും പ്രാധാന്യവും ലഭിയ്ക്കുമെന്നും മുസറത്തുള്ള ഖാന്‍ പറഞ്ഞു.
കഴിഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലോ പാകിസ്ഥാനിലോ വച്ച് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം സിഡ്നിയില്‍ ത്രിരാഷ്ടകപ്പ് ഹോക്കിയുടെ ഭാഗമായി നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.












Click it and Unblock the Notifications