Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ സൈനികകേന്ദ്രത്തിന് യുഎസ് ശ്രമം

ദില്ലി: ഇന്ത്യയില്‍ ഒരു സൈനികകേന്ദ്രം സ്ഥാപിക്കാന്‍ യുഎസ് ശ്രമിയ്ക്കുന്നതായി യുഎസിലെ പ്രസിദ്ധ പ്രതിരോധ വിശകലന വിദഗ്ധന്‍ ജോണ്‍ ഇ. കാര്‍ബോ ജൂനിയര്‍ അഭിപ്രായപ്പെട്ടു. പെന്റഗണിന്റെ ഒരു റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎസിലെ വ്യവസായത്തെയും നയകര്‍ത്താക്കളെയും ഉപദേശിക്കുന്ന വ്യക്തിയാണ് ജോണ്‍ ഇ. കാര്‍ബോ ജൂനിയര്‍. ഇന്ത്യയില്‍ ഒരു സൈനികകേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യം നേടിയെടുക്കാനുള്ള കഠിനയത്നത്തിലാണ് യുഎസിലെ സൈനികമേധാവികള്‍.

ഇന്ത്യയിലെ സൈനികോദ്യോഗസ്ഥരുമായും മുതിര്‍ന്ന യുഎസ് സൈനികമേധാവികളുമായും അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് പെന്റഗണിന്റെ ഈ റിപ്പോര്‍ട്ടെന്നും ജോണ്‍ ഇ. കര്‍ബോ ജൂനിയര്‍ പറയുന്നു. നല്കിയ അഭിമുഖത്തിലാണ് ജോണ്‍ ഇ. കര്‍ബോ ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎസ് സൈനികകേന്ദ്രത്തിന് ഇന്ത്യ ഏറ്റവും ആകര്‍ഷകമായ സ്ഥലമാണ്. ഏഷ്യയില്‍ ഭാവിയില്‍ സ്ഥാപിക്കേണ്ട സൈനികകേന്ദ്രങ്ങളെക്കുറിച്ച് പെന്റഗണ്‍ കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. പ്രാദേശികമായ പ്രതിസന്ധികളില്‍ ഇടപെടാനും തീവ്രവാദത്തെ ചെറുക്കാനും പറ്റിയ കേന്ദ്രങ്ങളാണ് യുഎസ് അന്വേഷിക്കുന്നത്. മാത്രമല്ല, യുഎസിലെ സൈനികമേധാവികള്‍ ഇന്ത്യയെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ജോണ്‍ ഇ. കാര്‍ബോ പറയുന്നു. അദ്വാനിയുടെ യുഎസ്-യുകെ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍ ഇ. കാര്‍ബോയുടെ പ്രസ്താവന ദൂരവ്യാപകമായ ഫലമുളവാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+