യുഎസ് 13,000 മുസ്ലിങ്ങളെ പുറത്താക്കുന്നു
വാഷിംഗ്ടണ്‍: യു എസില്‍ നിയമവിരുദ്ധമായി താമസിക്കുന്ന മുസ്ലിങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കാനൊരുങ്ങുന്നു.സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിന് ശേഷം മുസ്ലിങ്ങളെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന യുഎസ് അധികൃതരുടെ സമീപനത്തിന്റെ തുടര്‍ച്ചയാണിത്. സപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം യുഎസ് ഇമിഗ്രേഷന്‍ അധികൃതരുടെ പക്കല്‍ പേര്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത് 82,000 മുസ്ലിങ്ങള്‍ ആണ്. ഇതില്‍ 13,000 പേരും നിയമവിരുദ്ധമായി കഴിയുന്നവരാണെന്ന് യു എസ് അധികൃതര്‍ പറയുന്നു.
നിയമവിരുദ്ധമായി താമസിക്കുന്നവരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ യു എസ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. നിയമവിരുദ്ധമായി താമസിക്കുന്നവര്‍ പലപ്പോഴും പുറത്താക്കല്‍ നടപടികളില്‍ നിന്ന് മുമ്പ് രക്ഷപ്പെടാറുണ്ട്. എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുള്ള ആക്രമണത്തിന് ശേഷം നിയമവിരുദ്ധ കുടിയേറ്റക്കാരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാനുള്ള നടപടിയിലാണ് യുഎസ് സര്‍ക്കാര്‍.
അതേ സമയം പുറത്താക്കേണ്ട കുടിയേറ്റക്കാരെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തികഞ്ഞ ആശയക്കുഴപ്പമുണ്ട്. ഒട്ടേറെ സ്വാതന്ത്യ്രങ്ങളുള്ള രാജ്യമാണെന്നതാണ് യു എസിലേക്ക് പഠനത്തിനും മറ്റുമായി വരാന്‍ മുസ്ലിം രാജ്യങ്ങളിലുള്ളവരെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുസ്ലിങ്ങളെ സംബന്ധിച്ചെങ്കിലും യു എസ് സ്വാതന്ത്യ്രങ്ങള്‍ ഏറെ അനുവദിക്കുന്ന രാജ്യമല്ലാതായി തീര്‍ന്നിരിക്കുന്നു.












Click it and Unblock the Notifications