ഡിഎംകെയില്‍ കൂട്ടരാജി
ശിവഗംഗ: ഡിഎംകെ നേതാവ് ടി. കിറുട്ടിനനെ വധിയ്ക്കാന്‍ മുന്‍കയ്യെടുത്തുവെന്ന് കരുതുന്ന മകന്‍ അഴഗിരിയെ കരുണാനിധി പിന്തുണയ്ക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ്. കരുണാനിധിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കിറുട്ടിനന്റെ പക്ഷത്തില്‍ പെട്ട 25 പേര്‍ ഡിഎംകെയില്‍ നിന്നും രാജിവച്ചു.
കിറുട്ടിനന്റെ കൊലപാതകം സംബന്ധിച്ച് കരുണാനിധിയോ ഡിഎംകെയുടെ ഉന്നതനേതാക്കളോ താല്പര്യമെടുത്തില്ലെന്ന പരാതിയും രാജിവച്ചവര്‍ക്കുണ്ട്. രാജിവച്ചവരില്‍ കിറുട്ടിനന്റെ അടുത്ത അനുയായി ശിവഗംഗ ടൗണ്‍ സെക്രട്ടറി അളഗര്‍സാമിയും ഉള്‍പ്പെടുന്നു.
കിറുട്ടിനന്റെ കൊലപാതകത്തിന് ശേഷം പൊലീസ് കരുണാനിധിയുടെ മൂത്തമകന്‍ അഴഗിരിയെ അറസ്റ് ചെയ്തിരുന്നു. ശിവഗംഗ മേഖലയില്‍ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന കിറുട്ടിനന്‍ അഴഗിരി വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്ക്കുന്നതായി പരാതിയുണ്ടായിരുന്നു. ഈ പകയാണ് കിറുട്ടിനന്റെ വധത്തിന് പിന്നിലെന്ന് കരുതുന്നു. അഴഗിരിയേക്കാള്‍ സ്റാലിനോട് കിറുട്ടിനന്‍ പക്ഷപാതം കാട്ടിയിരുന്നതായും അഴഗിരി ആരോപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ തിരുച്ചിറപ്പിള്ളി ജയിലില്‍ കഴിയുന്ന അഴഗിരിയെ സ്റാലിന്‍ ജയിലില്‍ പോയി സന്ദര്‍ശിച്ചത് കിറുട്ടിനന്‍ പക്ഷത്തെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications