കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ബോര്‍ഡ് ശങ്കരാചാര്യയ്ക്കെതിരെ

  • By Staff
Google Oneindia Malayalam News

ദില്ലി: അയോധ്യപ്രശ്നത്തില്‍ കാഞ്ചി ശങ്കരാചാര്യയുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉടക്കുന്നു. അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുമത നേതൃത്വത്തിന് വിട്ടുകൊടുക്കാന്‍ മുസ്ലിം മത നേതൃത്വം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കാഞ്ചി ശങ്കരാചാര്യ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ശങ്കരാചാര്യയുടെ ഈ പ്രസ്താവന ശരിയല്ലെന്ന് പിന്നീട് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.

തര്‍ക്കഭൂമി കൈമാറാമെന്ന് മുസ്ലിം മതനേതൃത്വം പറഞ്ഞിട്ടില്ലെന്ന് ബാബറി മസ്ജിദ് സമിതി വക്താവ് ഖാസിം റസൂല്‍ ഇല്ല്യാസ് വ്യക്തമാക്കി. കോടതിവിധി എല്ലാവരും അനുസരിക്കണമെന്ന പഴയ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ മുസ്ലിങ്ങള്‍ക്കുള്ളതെന്നും ഖാസിം റസൂല്‍ ഇല്ല്യാസ് പറഞ്ഞു.

രാമവിഗ്രഹം തര്‍ക്കഭൂമിയിലെ താല്ക്കാലിക ക്ഷേത്രത്തില്‍ സ്ഥാപിച്ചതിന് കാരണക്കാരന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ആണെന്നും ശങ്കരാചാര്യ പ്രസ്താവിച്ചിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്ക് ഗുണം നല്കുന്ന ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണെന്നും ഖാസിം റസൂല്‍ ഇല്ല്യാസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വര്‍ഷത്തില്‍ ശങ്കരാചാര്യരെപ്പോലെയുള്ള ഒരാളില്‍ നിന്നുമുള്ള പ്രസ്താവന നിരുത്തരവാദപരമാണെന്നും ഇല്ല്യാസി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X