അദ്വാനിയും ജോഷിയും രാജിവയ്ക്കണം
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത കര്‍സേവകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിമാരായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേ സമയം പ്രതിപക്ഷത്തിന്റെ ആവശ്യം അസംബന്ധമാണെന്ന് ബി ജെ പി ആരോപിച്ചു. അദ്വാനിയും ജോഷിയും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യക്തമാക്കിക്കഴിഞ്ഞു.
രാഷ്ട്രീയ ധാര്‍മികതയെ വിദൂരമായെങ്കിലും പരിഗണിക്കുന്നുണ്ടെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവയ്ക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണങ്ങള്‍ നടത്തുന്ന വകുപ്പ് അദ്വാനി കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ രാജി തീര്‍ത്തും അനിവാര്യമാണ്.
അദ്വാനിയുടെയും ജോഷിയുടെയും രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ പറ്റി പിന്നീട് തീരുമാനിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications