Get Updates
Get notified of breaking news, exclusive insights, and must-see stories!

നവവധു കാറപകടത്തില്‍ മരിച്ചു

വടക്കഞ്ചേരി: ആലത്തൂരിനടുത്ത് ദേശീയപാതയില്‍ നിയന്ത്രണം വിട്ട മാരുതി വാന്‍ മരത്തിലിടിച്ച് നവവധു ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നവവധുവിന്റെ കൂടെ യാത്രചെയ്തിരുന്ന ദമ്പതികളാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

നവവധു തൃശൂര്‍ കണിമംഗലം തച്ചാറ വീട്ടില്‍ ജയചന്ദ്രന്റെ ഭാര്യ ബീന(28), തൃപ്പൂണിത്തുറ തിരുവാങ്കുളം പനച്ചിയില്‍ വീട്ടില്‍ കുര്യന്‍ മകന്‍ രാജേഷ്(33), രാജേഷിന്റെ ഭാര്യ കരിങ്ങാച്ചിറ സ്വദേശിനി മേഴ്സി(28) എന്നിവരാണ് കൊല്ലപ്പെട്ടത്.

ജൂണ്‍ ഒമ്പത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രാജേഷ്-മേഴ്സി ദമ്പതികളുടെ ഒരു വയസുള്ള മകന്‍ ജോയല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ മരിച്ച ബീനയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍, എറണാകുളം സ്വദേശികളായ ജയചന്ദ്രന്‍(30), ഭാര്യ അമ്പിളി(22) എന്നിവര്‍ ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പാണ് ജയചന്ദ്രനും ബീനയും വിവാഹിതരായത്. സേലത്തുള്ള സുഹൃത്ത് ശരവണന്റെ വിവാഹവിരുന്നില്‍ പങ്കെടുത്ത് എറണാകുളത്തേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+