ചേറ്റുവ അഴിമുഖം ആഴം കൂട്ടുന്നു
ഏങ്ങണ്ടിയൂര്‍: ചേറ്റുവ അഴിമുഖം ആഴംകൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിച്ചു. ബംഗ്ലാവ് കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ ആധുനിക വല്ക്കരിക്കാന്‍ 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അഴിമുഖത്ത് സ്ഥാപിച്ച ദിശാ വിളക്ക് ഉദ്ഘാടനവും ബംഗ്ലാവ് കടവ് ഫിഷ്ലാന്റിംഗ് സെന്ററിന്റെ ചുറ്റുമതില്‍ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മത്സ്യബന്ധന മന്ത്രി കെ.വി. തോമസ്.
അഴിമുഖത്തെ മണ്ണ് നീക്കി ആഴം കൂട്ടാന്‍ സര്‍ക്കാരിന്റെ ഒരു ഡ്രഡ്ജര്‍ കൊണ്ടുവരും. ഫിഷ് ലാന്റിംഗ് സെന്ററിനെ മിനി ഹാര്‍ബറാക്കാനുള്ള പ്രാഥമിക പരിശോധനയും പഠനവും നടന്നുകഴിഞ്ഞു. പുണെയിലെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സിഡബ്ല്യുപിആര്‍എം ഇതേക്കുറിച്ച് മാതൃകാപഠനം നടത്തും. - അദ്ദേഹം പറഞ്ഞു.
കേരളത്തിനായി പ്രത്യേക മത്സ്യനയം കൊണ്ടുവരും. ഇത് അടുത്ത നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications