സഹകരണ ഹൃദയാലയ ഉദ്ഘാടനം ചെയ്തു
പരിയാരം: പരിയാരം മെഡിക്കല്‍ കോളെജിലെ ഹൃദയ ചികിത്സാ വിഭാഗമായ സഹകരണ ഹൃദയാലയ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു.
സ്വകാര്യ, സ്വാശ്രയ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ചികിത്സാ സൗകര്യം തേടി അയല്‍സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ പോവുന്നവര്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങളോടെ തുടങ്ങിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കാമെന്ന സ്ഥിതി വന്നിട്ടുണ്ട്.
മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളിലെ മാറ്റങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ വ്യാപകമായി സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സ്ഥിതി സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പിന്നിലാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് ലോകബാങ്ക് സഹായത്തോടെ ഒരു പദ്ധതി നടപ്പിലാക്കും.
സഹകരണ മന്ത്രി എം. വി. രാഘവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി നാലകത്ത് സൂപ്പി, ഡോ. കോളിന്‍ ജോണ്‍, സി. ടി. അഹമ്മദലി എം എല്‍ എ , കെ.സി. ജോസഫ് എം എല്‍ എ, ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, ഒ.കെ. വാസു, ബാബു ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications