Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം തുടങ്ങി

തിരുവനന്തപുരം: ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നിര്‍ണ്ണായകമായ കെപിസിസി യോഗം ജൂണ്‍ ഒമ്പത് തിങ്കളാഴ്ച ആരംഭിച്ചു. ഈ യോഗത്തില്‍ ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പങ്കെടുക്കുന്നുണ്ട്.

മാറാട് കലാപം മുതലെടുത്തുകൊണ്ട് കേരളത്തില്‍ വളരാനുള്ള ബിജെപിയുടെ ശ്രമം തിരിച്ചറിയണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എ.കെ. ആന്റണി, കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് മന്ത്രിമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആന്റണി മന്ത്രിസഭ പരാജയമാണെന്ന ഐ ഗ്രൂപ്പ് യോഗത്തിന്റെ പ്രസ്താവനയോടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ഗ്രൂപ്പ് വഴക്ക് വീണ്ടും മൂര്‍ച്ഛിച്ചത്. ഇതിനെതിരെ ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചതോടെ കോണ്‍ഗ്രസിലെ നാല് ഗ്രൂപ്പുകളും സജീവമായിരിക്കുകയാണ്. തിങ്കളാഴ്ചത്തെ യോഗത്തില്‍ കരുണാകരനെതിരെ ആഞ്ഞടിയ്ക്കണമെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിനുള്ളത്. പക്ഷെ ഇതിനോട് ആന്റണിയുടെ ലൈന്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്ത ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനെയും ശങ്കരനെയും മാറ്റണമെന്ന് എ ഗ്രൂപ്പ് ആവശ്യമുന്നയിച്ചേക്കും. ഇതിനെ ഐ ഗ്രൂപ്പ് എങ്ങിനെ ചെറുക്കുമെന്നറിയില്ല. ഐ ഗ്രൂപ്പുമായി ഇടഞ്ഞുനില്ക്കുന്ന ടൂറിസം മന്ത്രി കെ.വി. തോമസിനെ മന്ത്രിസഭയില്‍ നീക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉയര്‍ത്തിയേക്കും. പകരം പത്മജയെ മന്ത്രിയാക്കാന്‍ കരുണാകരന്റെ നേതൃത്വത്തില്‍ അതീവരഹസ്യനീക്കവും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+