മുരളീധരന് തോട്ടിപ്പണിയെടുത്തുകൂടേ?
പരിയാരം: ഈ നാറിയ വേഷം കളഞ്ഞിട്ട് മുരളീധരന്(കെപിസിസി പ്രസിഡന്റിന്) പോയി തോട്ടിപ്പണിയെടുത്തുകൂടേ?ഇത്തവണത്തെ പരിയാരം മെഡിക്കല്‍ കോളെജ് മാഗസിനിലാണ് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഈ ഉപദേശം ലഭിച്ചത്.
മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജനും എസ്എഫ്ഐ നേതാവുമായ അജേഷ് രാജനാണ് കരിന്തണ്ടന്റെ പ്രേതം എന്ന ലേഖനത്തില്‍ കെപിസിസി പ്രസിഡന്റിനോട് തോട്ടിപ്പണിയെടുക്കാന്‍ പറയുന്നത്.
മുത്തങ്ങ സംഭവത്തെ ആസ്പദമാക്കിയാണ് ലേഖനം. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവയ്പിനെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ ആക്രമിക്കുന്ന ഭാഗത്താണ് തോട്ടിപ്പണിയെടുത്തുകൂടേ എന്ന് ചോദിക്കുന്നത്.
ആദിവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഭൂമിയോ ഫണ്ടോ ഇല്ല എന്ന മുരളിയുടെ പ്രസ്താവനയാണ് ലേഖകനെ ചൊടിപ്പിച്ചത്. കക്കയം ഡാമിനടുത്ത് മുരളിയുടെ ഭാര്യാപിതാവിന് 60 ഏക്കര്‍ ആദിവാസി ഭൂമിയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ ശേഷമാണ് എന്തിനാണ് സാര്‍ പോയി തോട്ടിപ്പണിയെടുത്തുകൂടേ എന്ന് ചോദിക്കുന്നത്.












Click it and Unblock the Notifications