Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ദുര്‍ബലം; തെക്ക് മഴയില്ല

തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പെയ്ത ശക്തമായ മഴ ജൂണ്‍ ഒമ്പത് തിങ്കളാഴ്ച ദുര്‍ബലമായി. മഴ വീണ്ടും ശക്തമാവണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ചില പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ പെയ്തിരുന്നില്ല. തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം തുടങ്ങാനിരിക്കുന്നതേയുള്ളൂ.

ശനിയാഴ്ച രാത്രി വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ചില പ്രദേശങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴ പെയ്തെങ്കിലും ഞായറാഴ്ചയോടെ മഴ ദുര്‍ബലമായി.

ജൂണ്‍ ഒമ്പത് തിങ്കളാഴ്ച രാവിലെ 8.30വരെ (24 മണിക്കൂറിനുള്ളില്‍) ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് : ആലുവ (മൂന്ന് സെന്റി മീറ്റര്‍), കൊടുങ്ങല്ലൂര്‍ (രണ്ട് സെന്റി മീറ്റര്‍), നെടുമ്പാശേരി വിമാനത്താവളം (ഒരു സെന്റി മീറ്റര്‍) എന്നിവിടങ്ങളിലാണ്. കോഴിക്കോട്, ഹോസ്ദുര്‍ഗ്, ഹരിപ്പാട്, മാനേലിക്കര ഒരു സെന്റി മീറ്ററില്‍ താഴെ മഴ ലഭിച്ചു. ലക്ഷദ്വീപില്‍ ആഗതി ദ്വീപില്‍ ആറും അമിനി ദ്വീപില്‍ അഞ്ചും സെന്റി മീറ്ററും മഴ പെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+