എന്‍ഡിഎഫ് ബന്ധമുള്ളവരെ പുറത്താക്കും: മുനീര്‍
തിരുവനന്തപുരം: മാറാട് സംഭവവുമായോ എന്‍ ഡി എഫുമായോ ഏതെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ മിനിസ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എന്‍ ഡി എഫിന്റെ തീവ്രവാദ ആശയങ്ങളുടെ അതിക്രമമുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ സാന്നിധ്യവും അവരുടെ അജണ്ടയും പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാന്‍ മുസ്ലിം ലീഗ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ശരിയല്ല. സര്‍വകക്ഷി യോഗത്തിലുയര്‍ന്ന എല്ലാ അഭിപ്രായങ്ങളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും 11 കുടുംബങ്ങള്‍ മാറാട്ടേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ജപ്പാന്‍ ബാങ്ക് പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ദേശീയപാത17 നാല്വരി പാതയാക്കും. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. എക്സ്പ്രസ് ഹൈവേയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന്റെയും ബന്ധപ്പെട്ട ജോലികളുടെയും അടുത്ത ഘട്ടം ഉടന്‍ തുടങ്ങും.












Click it and Unblock the Notifications