മാറാട്: സമാധാനത്തിന് ബിജെപി സഹായം തേടും
തിരുവനന്തപുരം: മാറാട്ട് സമാധാനം സ്ഥാപിയ്ക്കാനായി ബി ജെ പിയുടെ സഹായവും തേടുമെന്ന് മാറാട് മന്ത്രിസഭാ ഉപസമിതി കണ്‍വീനറായ എം കെ മുനീര്‍ പറഞ്ഞു.
ഇവിടെ സമാധാനം നടപ്പാക്കാന്‍ ബി ജെ പിയുടെ സഹായം എന്തുകൊണ്ടും ആവശ്യമാണ്. ബി ജെ പിയും സംഘ പരിവാര്‍ സംഘടനകളും അഖില കക്ഷി യോഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതിയാണ് ഈ യോഗം വിളിച്ച് ചേര്‍ത്തത്. സി ബി ഐ അന്വേഷണം ആല്ലാതെ മറ്റൊന്നും സംഭവത്തിന്റെ നിജ സ്ഥിതി വെളിച്ചത്ത് കൊണ്ടുവരില്ലെന്നാരോപിച്ചിയിരുന്നു ബഹിഷ്കരണം.
ബി ജെ പി യുടെ സഹകരണത്തിനായി പല നേതാക്കളുമായും സംസാരിയ്ക്കുന്നുണ്ടെന്നും മുനീര്‍ പറഞ്ഞു. ഉപസമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വയ്ക്കും. എന്‍ ഡി എഫ് പോലുള്ള സംഘടനകളെ നിരോധിയ്ക്കുകയാണ് വേണ്ടത്. ഈ സംഘടന കേരളത്തില്‍ പല സ്ഥലത്തും പ്രശ്നം ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അവസാന തീരുമാനം എടുക്കേണ്ടത്. മുനീര്‍ പറഞ്ഞു. തിരുവനന്തപരും പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് മിനിസ്റര്‍ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications