കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയദര്‍ശന് വിലക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ പ്രിയദര്‍ശന് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഔദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തി. പ്രിയദര്‍ശനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കരുതെന്നും പ്രിയനുമായി ഒരു തരത്തിലും സഹകരിക്കരുതെന്നും കാണിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി.

പ്രിയന് വിലക്ക് ഏര്‍പ്പെടുത്താന്‍ നേരത്തെ അസോസിയേഷന്‍ ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. നിര്‍മാതാവ് സിയാദ് കോക്കറും പ്രിയനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ നീണ്ടുപോവുന്ന സാഹചര്യത്തിലാണ് പ്രിയന് വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം സ്ഥിരീകരിച്ചത്. വിതരണക്കാരുടെ സംഘടനയും പ്രിയന്റെ ചിത്രങ്ങള്‍ വിതരണത്തിനെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

താന്‍ നിര്‍മിച്ച സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കഥ മോഷ്ടിച്ചാണ് പ്രിയന്റെ തമിഴ് ചിത്രമായ ലേസാ ലേസാ ഒരുക്കിയതെന്ന ആരോപണവുമായി സിയാദ് കോക്കര്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. സിയാദിന് നഷ്ടപരിഹാരം നല്‍കാമെന്ന ധാരണ പ്രിയനും ചിത്രത്തിന്റെ നിര്‍മാതാവും പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രിയന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

തനിക്ക് തരാമെന്നേറ്റ എട്ട് ലക്ഷത്തിന് പുറമെ തനിക്കുണ്ടായ മാനനഷ്ടവും മറ്റും കണക്കിലെടുത്ത് 13 ലക്ഷം കൂടി നല്‍കണമെന്ന് സിയാദ് കോക്കര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തര്‍ക്കം തീര്‍ക്കാന്‍ മാക്ട നിയോഗിച്ച സമിതി അനുരഞ്ജനശ്രമങ്ങള്‍ തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X