തലശ്ശേരിയില്‍ ആയുധവേട്ട
തലശ്ശേരി: എരഞ്ഞോളി മലാലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തി. മലാല്‍ അഴീക്കോടന്‍ മന്ദിരത്തിനടുത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സിപിഎംകാരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.
ഒരു സ്റീല്‍ ബോംബ്, ഒരു കൈമഴു, രണ്ടു വാള്‍, അഞ്ച് ഇരുമ്പ് ദണ്ഡ് എന്നിവയാണ് കണ്ടെത്തിയത്. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് പൊലീസ് ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയത്.
പാനൂര്‍ സിഐ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച ഉച്ചയോടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications