Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റ് സംസ്ഥാനങ്ങളുമൊത്ത് ടൂറിസം പദ്ധതി

കൊച്ചി: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വകുപ്പുകളുമായി കൈകോര്‍ക്കുന്നു.

തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പോണ്ടിച്ചേരി തുടങ്ങിയവ പദ്ധതിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് പറഞ്ഞു.

ഒരു മാസത്തോളം ഒഴിവുകാലം ആഘോഷിക്കാനായെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു സുഖവാസ തീവണ്ടി ഒരുക്കാന്‍ പദ്ധതിയുണ്ട്. പാലസ് ഓണ്‍ വീലിന്റെ മാതൃകയിലായിരിക്കും ഈ തീവണ്ടി. കൂടുതല്‍ സമയം പാഴാക്കാതെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് എത്താനാവുമെന്ന് വകുപ്പ് ഡയറക്ടര്‍ അഖിലേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഏകീകൃത നികുതിയായിരിക്കും ഏര്‍പ്പെടുത്തുക. സംസ്ഥാനങ്ങള്‍ക്ക് ഒരു തുറന്ന വ്യോമ നയം രൂപീകരിക്കുന്നതിനും ആലോചനയുണ്ട്.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്.

അതേ സമയം വിനോദസഞ്ചാര രംഗത്ത് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുനീങ്ങുന്ന കേരളം ഈ രംഗത്ത് താരതമ്യേന പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുമായി കൈകോര്‍ക്കുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+