കേരളത്തിലേക്ക് വോള്‍വോ ബസ്
ബാംഗ്ലൂര്‍: കേരളത്തിലേക്ക് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വോള്‍വോ ബസ് സര്‍വീസ് തുടങ്ങി. ഐരാവത എന്ന് പേരിട്ടിരിക്കുന്ന വോള്‍വോ ബസ് ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്കാണ് സര്‍വീസ് നടത്തുക.
ഹൊസൂര്‍, സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ബസിന് സ്റോപ്പുകളുണ്ടായിരിക്കും. രാത്രി എട്ട് മണിയ്ക്ക് ബാംഗ്ലൂരില്‍ നിന്നും തിരിക്കുന്ന ബസ് പിറ്റേ ദിവസം രാവിലെ ആറ് മണിയ്ക്ക് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് ദിവസവും വൈകീട്ട് ഏഴ് മണിയ്ക്ക് യാത്രതിരിയ്ക്കുന്ന ബസ് പിറ്റേന്ന് രാവിലെ അഞ്ച് മണിയ്ക്ക് ബാംഗ്ലൂരിലെത്തും.
510 രൂപയാണ് ബാംഗ്ലൂര്‍-എറണാകുളം യാത്രാക്കൂലി. നഗരത്തിലെ 100 ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി 10 ദിവസം മുമ്പ് വരെ സീറ്റുകള്‍ ബുക്ക് ചെയ്യാം. എറണാകുളത്ത് നിന്ന് ഫോണ്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോണ്‍ നമ്പര്‍ : 0484-2360229












Click it and Unblock the Notifications