Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കും

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയം വരിക്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു. പാകിസ്ഥാനെതിരായ മൂന്ന് യുദ്ധങ്ങള്‍ ഇന്ത്യ ജയിച്ചിട്ടുണ്ടെന്ന് അദ്വാനി ഓര്‍മിപ്പിച്ചു.

യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്വാനി. റംസ്ഫെല്‍ഡുമായി നടത്തിയ നാല്പത് മിനിട്ടോളം നീണ്ടു.

യുദ്ധാനന്തര ഇറാഖിനെ ദൃഢീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ സംഭാവന നല്‍കണമെന്ന് റംസ്ഫെല്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ത്യാ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്വാനി റംസ്ഫെല്‍ഡിനെ അറിയിച്ചു.

ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണത്തിന്റെ പുരോഗതിയില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+