ചര്‍ച്ച പരാജയപ്പെട്ടാലും ജമാലി രാജിയ്ക്കില്ല
ദുബായ്: ഇന്ത്യാ പാക് സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടാലും പാക് പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലി രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജമാലി ഇത് വ്യക്തമാക്കിയത്.
ഇക്കുറി ശ്രമങ്ങള്‍ പരാജയപ്പെട്ടാലും വീണ്ടും സമാധാന ശ്രമം തുടരുമെന്നാണ് ജമാലി പറയുന്നത്. സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ താന്‍ പിന്നെ പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് വാജ് പേയി വ്യക്തമാക്കിയിരുന്നു.
അത് വാജ് പേയിയുടെ രീതിയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ സമീപനമാണ് വേണ്ടത്. ജമാലി പറഞ്ഞു.












Click it and Unblock the Notifications