Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയിലെ സമാധാനത്തിന് തിരിച്ചടി

ജെറുസലെം: വടക്കന്‍ ഗാസയില്‍ പലസ്തീന്‍ തീവ്രവാദികള്‍ നാല് ഇസ്രയേലികളെ വധിച്ചതോടെ യുഎസ് നേതൃത്വത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയ്ക്ക് വീണ്ടും തിരിച്ചടി. ഹമാസ് ഉള്‍പ്പെടെ മൂന്ന് പലസ്തീന്‍ തീവ്രവാദിസംഘടനകള്‍ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

തീവ്രവാദി പ്രവര്‍ത്തനം അടിച്ചമര്‍ത്തുമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മഹമൂദ് അബാസ് പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ഏതാനും ദിവസം മുമ്പ് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയില്‍ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണും മഹമ്മൂദ് അബാസും പ്രഖ്യാപിച്ചിരുന്നു.

എന്തുവിലകൊടുത്തും സമാധാനപദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം തീവ്രവാദികളായ പലസ്തീന്‍കാര്‍ക്ക് യാതൊരു ഇളവും നല്കില്ലെന്നും ഷാരോണ്‍ വ്യക്തമാക്കി. ജൂതകുടിയേറ്റ കേന്ദ്രങ്ങളിലേക്ക് പലസ്തീന്‍ അഭയാര്‍ത്ഥികളെ കടക്കാന്‍ അനുവദിക്കില്ല. - ഷാരോണ്‍ പറഞ്ഞു.

ലിക്കുഡ്പാര്‍ട്ടിയുടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാരോണ്‍. പക്ഷെ ഷാരോണിനെതിരെ ഇസ്രയേലികളായ പലരും രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പലസ്തീനുമായി സമാധാനം വേണ്ടെന്നും പലരും വിളിച്ചുപറഞ്ഞു. എന്നാല്‍ സമധാനത്തിനായി ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും വിട്ടുവീഴ്ചകള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സമാധാനം കൊണ്ടുവരാന്‍ കഴിയൂ എന്നും ഏരിയല്‍ ഷാരോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+