കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എസിന് ഇന്ത്യയില്‍ സൈന്യ താവള ലക്ഷ്യം

  • By Staff
Google Oneindia Malayalam News

വാഷിംഗടന്‍: ഇന്ത്യയില്‍ സൈനികത്താവളം തുടങ്ങാന്‍ യു എസിന് താല്പര്യം. കുറേക്കാലമായി ഇന്ത്യയും യു എസും സംയുക്തമായി സൈനിക പരിശീലനം നടത്തുന്നുണ്ട്. ഇത്തരം പരിശീലനങ്ങള്‍ ഈ ഉദ്ദേശം വച്ചുകൊണ്ടാണെന്നാണ് കരുതുന്നത്.

പെന്റഗണ്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് യു.എസ് പ്രതിരോധ വിദഗ്ധര്‍ ജോണ്‍ കര്‍ബാഗ് ജൂണിയറാണ് വാര്‍ത്ത പുറത്തു വിട്ടത്. ഇന്ത്യയിലെ സൈനികത്താവളങ്ങളില്‍ യു എസ് സൈനികരെ അയയ്ക്കാനാണ് യു എസ് ആഗ്രഹിയ്ക്കുന്നത്.

ഏഷ്യാ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ സ്ഥാനമാണ് ഇന്ത്യയില്‍ സൈനിക താവളം തുറക്കാന്‍ യുഎസിനെ പ്രേരിപ്പിയ്ക്കുന്നത്. ഇന്ത്യയ്ക്ക് അടുത്തുകൂടി പടിഞ്ഞാറന്‍ ഏഷ്യയേയും കിഴക്കന്‍ ഏഷ്യയേയും ബന്ധിപ്പിയ്ക്കുന്ന കപ്പല്‍ പാതകളും ഈ താല്പര്യത്തിന് ബലം കൂട്ടുന്നു.ഏഷ്യയിലെ യു എസ് താവളങ്ങളെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും പഠിയ്ക്കുകയാണ് ഇപ്പോള്‍ പെന്റഗണ്‍. പഠനത്തിലാണ് ഇന്ത്യയില്‍ ഒരു താവളം കൂടി വേണമെന്ന താല്പര്യത്തിന് ബലം കൂടിയത്. ഏഷ്യന്‍ മേഖലയിലെ പ്രശ്നങ്ങളില്‍ യു എസിന് ഇടപെടാന്‍ ഇത് കൂടുതല്‍ സൗകര്യം നല്‍കുമെന്നും പെന്റഗണ്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗൊഗാര്‍ഷ്യാ ദ്വീപില്‍ ഇപ്പോള്‍ തന്നെ യു എസ് സൈനിക താവളമുണ്ട്. അപ്പോള്‍ ഈ തന്ത്രപ്രധാന മേഖലയില്‍ താവളം വേണമെന്നതല്ല യു എസിന്റെ മനസ്സിലിരിപ്പ്. പകരം ഇന്ത്യയില്‍ താവളം വേണം എന്നത് തന്നെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X