ആകാശ് വീണ്ടും പരീക്ഷിച്ചു
ബലസോര്‍: ഇന്ത്യയുടെ ഭൂതല-ആകാശ മധ്യദൂര മിസൈലായ ആകാശ് പരീക്ഷണാര്‍ഥം വീണ്ടും വിക്ഷേപിച്ചു.
ബല്‍സോറിനടുത്തുള്ള ചന്ദിപ്പൂരില്‍ വച്ചാണ് വിക്ഷേപണം നടന്നത്. ജൂണ്‍ 10 ചൊവാഴ്ച രാവിലെ 11.40 ഓടെയാണ് ആകാശ് വിക്ഷേപിച്ചത്.
25 കിലോമീറ്ററാണ് മിസൈലിന്റെ പരിധി. പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്റെ കീഴില്‍ വികസിപ്പിച്ചുവരുന്ന അഞ്ച് മിസൈലുകളിലൊന്നാണ് ഇത്.
650 കിലോഗ്രാമാണ് മിസൈലിന്റെ ഭാരം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ തവണയാണ് ആകാശിന്റെ പരീക്ഷണവിക്ഷേപണം നടന്നത്. മെയ് 29നും ജൂണ്‍ രണ്ടിനുമാണ് ഇതിനുമുമ്പ് വിക്ഷേപിച്ചത്.












Click it and Unblock the Notifications