Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്രോത്സവം: ഗോവ സ്ഥിരം വേദിയോ?

ദില്ലി: കാന്‍സ് ഫിലിം ഫെസ്റിവല്‍ മാതൃകയില്‍ ഇന്ത്യയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിനെ ഉയര്‍ത്താന്‍ ഒരു സ്ഥിരം വേദി തിരയുന്നു. നേരത്തെ ദില്ലിയിലാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റിവല്‍ നടന്നിരുന്നതെങ്കിലും ഇപ്പോള്‍ ഗോവയെ ആ നിലയിലേക്കുയര്‍ത്താനാണ് ശ്രമം.

ഈ നിര്‍ദേശത്തെ മുഖ്യധാര സിനിമയിലെ പ്രഗത്ഭര്‍ പിന്തുണയ്ക്കുന്നു. സുഭാഷ് ഗായി, യാഷ് ചോപ്ര, രവീണ ടണ്ടന്‍ എന്നിവര്‍ ജൂണ്‍ 10 ചൊവാഴ്ച ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഗോവ വിദേശ ടൂറിസ്റുകളുടെ സ്ഥിരം ആകര്‍ഷണകേന്ദ്രമായതിനാല്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിന് പറ്റിയ വേദിയാണിത്- സുഭാഷ് ഗായി പറഞ്ഞു.

കുറെ വര്‍ഷമായി ഈ നീക്കം പരിഗണനയിലുള്ളതാണ്. ഒരു ഉത്സവത്തിന് വേണ്ടതെല്ലാം ഗോവയിലുണ്ട്- യാഷ് ചോപ്ര പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിന് വേണ്ടി ഒട്ടേറെ ഒരുക്കങ്ങള്‍ ആവശ്യമാണെന്നും സുഭാഷ് ഗായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+