മത്സ്യം വിഴുങ്ങാന്‍ വന്‍തിരക്ക്
ഹൈദരാബാദ്: ആസ്തമയ്ക്കുള്ള മത്സ്യചികിത്സയ്ക്ക് ഹൈദരാബാദില്‍ ആയിരങ്ങള്‍ എത്തി. മഞ്ഞ നിറത്തിലുള്ള പ്രകൃതിദത്ത മരുന്ന് നിറച്ച മത്സ്യം വിഴുങ്ങാന്‍ ആസ്തമ രോഗികള്‍ തിക്കിത്തിരക്കുകയാണ്.
ഹൈദരാബാദിലെ എക്സിബിഷന്‍ മൈതാനത്ത് മത്സ്യം ലഭിയ്ക്കാന്‍ പലര്‍ക്കും മണിക്കൂറുകളോളം വരിയില്‍ കാത്തുനില്ക്കേണ്ടിവന്നു. 156 വര്‍ഷം പഴക്കമുള്ളതാണ് ഈ ചികിത്സ. ആന്ധ്രയിലെ ബദിനി ഗൗഡ് കുടുംബത്തില്‍പ്പെട്ടവരാണ് ഈ ചികിത്സ നല്കുന്നത്. മത്സ്യത്തിനുള്ളില്‍ നിറയ്ക്കുന്ന മരുന്നിന്റെ രഹസ്യം ഈ കുടുംബം പരസ്യമാക്കിയിട്ടില്ല.
എല്ലാ വര്‍ഷവും ഇന്ത്യയുടെ നാനാഭാഗത്ത് നിന്നായി ലക്ഷങ്ങള്‍ ഇവിടെയെത്തുന്നുണ്ട്. ഇക്കുറി ആറ് ലക്ഷം പേരാണ് ചികിത്സയ്ക്കെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം മത്സ്യം വിഴുങ്ങിയാല്‍ ആസ്തമ പൂര്‍ണ്ണമായും വിട്ടുമാറുമെന്നാണ് ഗൗഡ് കുടുംബം അവകാശപ്പെടുന്നത്.












Click it and Unblock the Notifications