Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിത്തെറി പ്രതീക്ഷിക്കേണ്ട: ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

പരിഹരിക്കാനാവാത്ത ഒരു പ്രശ്നവും കോണ്‍ഗ്രസിലില്ല. ചര്‍ച്ചകള്‍ എപ്പോഴും നല്ലതാണ്. ആവശ്യമുള്ളപ്പോഴൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്നിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി പട്ടേലുമായി ജൂണ്‍ 10 ചൊവാഴ്ച ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനുമുള്ള വഴികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. വിവിധ നിര്‍ദേശങ്ങള്‍ കൂടിക്കാഴ്ചയിലുണ്ടായി. ഹൈക്കമാന്റിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പട്ടേലിന് ഐ ഗ്രൂപ്പ് നിവേദനം നല്‍കുന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുരളി പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പാര്‍ട്ടി കേരള ഘടകത്തില്‍ യാതൊരു പ്രതിസന്ധിയുമില്ല.

അതേ സമയം കൂടിക്കാഴ്ചയെ കുറിച്ച് ഒന്നും പറയാന്‍ കരുണാകരന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+