Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടേല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവരുമായി സംയുക്ത കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയിലെ തര്‍ക്കങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും കുറിച്ചായിരുന്നു ചര്‍ച്ച. തിങ്കളാഴ്ച കെ. കരുണാകരനുമായി പട്ടേല്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.

ഐ ഗ്രൂപ്പ് എം എല്‍ എമാരും കെ പി സി സി, എ ഐ സി സി ഭാരവാഹികളും ചൊവാഴ്ച രാവിലെ അഹമ്മദ് പട്ടേലിനെ കണ്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള തങ്ങളുടെ സമീപനമെന്താണെന്ന് അഹമ്മദ് പട്ടേലിനെ അറിയിച്ചതായി ചില ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടോയോന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി പട്ടേലിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നിവേദനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പി. പി. തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+