വാഗ്ദാനങ്ങളുമായി സ്വാശ്രയ കോളെജ് ഏജന്റുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളെജുകളിലേക്കുള്ള കൗണ്‍സിലിംഗിനെത്തിയ വിദ്യാര്‍ഥികളെ തേടി സ്വാശ്രയ കോളെജുകളുടെ വാഗ്ദാനങ്ങള്‍ നിരത്തിയ ലഘുലേഖകളെത്തി.
സ്വാശ്രയ കോളെജുകളുടെ ഏജന്റുമാരാണ് വിദ്യാര്‍ഥികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങളടങ്ങിയ ലഘുലേഖകളുമായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമീപിച്ചത്. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം.
ഉയര്‍ന്ന റാങ്കുള്ളവരും പിന്നോക്ക സമുദായത്തില്‍ പെട്ടവരും വാര്‍ഷിക വരുമാനം 60,000ല്‍ താഴെയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ബ്രാഞ്ചിലും സര്‍ക്കാര്‍ ഫീസ് നിരക്കില്‍ രണ്ട് വീതം സീറ്റുകള്‍ നല്‍കുമെന്ന് ആലപ്പുഴ ശ്രീബുദ്ധ കോളജ് ഒഫ് എഞ്ചിനീയറിംഗ് ഏജന്റ് പറഞ്ഞു.
എന്നാല്‍ സ്വാശ്രയ കോളജ് ഏജന്റുമാരുടെ ഈ വക പ്രലോഭനങ്ങള്‍ക്കൊന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും വശംവദരാവുന്നില്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ തന്നെ സീറ്റ് നേടുകയെന്നതാണ് അവരുടെ ലക്ഷ്യം.












Click it and Unblock the Notifications