കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് പട്ടേലിനെ കണ്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി പ്രതിനിധി അഹമ്മദ് പട്ടേലിന്റെ കണ്ട് പ്രത്യേകം ചര്‍ച്ച നടത്തി. ആന്റണി സര്‍ക്കാരിനെക്കുറിച്ചുള്ള തങ്ങളുടെ പരാതി നേതാക്കള്‍ പട്ടേലിനെ ധരിപ്പിച്ചു.

അതേ സമയം ആന്റണി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് എഴുതിത്തയ്യാറാക്കിയ പരാതിയൊന്നും നല്കിയില്ല. ഐ ഗ്രൂപ്പ് എംഎല്‍എമാരും കെപിസിസി ഡിസിസി ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.

പൊലീസ് നയത്തിലെ പോരായ്മകള്‍, മാറാട് പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍, ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്ന വിഷമതകള്‍- തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ഐ ഗ്രൂപ്പ് നേതാക്കള്‍ പട്ടേലിന്റെ മുന്നില്‍ നിരത്തി.

നേതൃമാറ്റം വേണമെന്ന് ഐ ഗ്രൂപ്പ്

തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെ നയം തിരുത്തിയില്ലെങ്കില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നിവേദനങ്ങള്‍ ഐ ഗ്രൂപ്പ് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് നല്‍കും.

24 ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനവും ഗ്രൂപ്പ് പ്രതിനിധികളായ കെപിസിസി ഭാരവാഹികളും ഡിസി പ്രസിഡന്റുമാരും മൂന്ന് എംപിമാരും ഒപ്പിട്ട മറ്റൊരു നിവേദനവും സമര്‍പ്പിക്കാനാണ് ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചത്.

നിവേദനങ്ങളില്‍ ആന്റണി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നയത്തിലും സമീപനത്തിലും മാറ്റമുണ്ടാവുന്നില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാവണമെന്ന നിലപാടാണ് ഐ ഗ്രൂപ്പ് എഐസിസി നേതൃത്വത്തെ അറിയിക്കുക. എംഎല്‍എമാരും കെപിസിസി ഭാരവാഹികളും അഹമ്മദ് പട്ടേലിനെ കാണും.

കെ.കരുണാകരന്റെ വീട്ടിലാണ് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. നിവേദനങ്ങളിലെ ആവശ്യങ്ങള്‍ പി.പി. തങ്കച്ചന്‍ വിശദീകരിച്ചു. ഐ ഗ്രൂപ്പിലെ പ്രമുഖരെല്ലാവരും യോഗത്തില്‍ പങ്കെടുത്തു.

പൊലീസ് നയം പൂര്‍ണമായും അഴിച്ചുപണിയണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ ഭരണം പരാജയമാണെന്ന് വിലയിരുത്തുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും മെച്ചപ്പെടുത്താന്‍ ആന്റണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി നിലപാടുകള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രി വിമുഖത കാണിക്കുന്നുവെന്നും നിവേദനം കുറ്റപ്പെടുത്തുന്നു. വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ നിലപാട് സഹായിക്കുന്നുവെന്ന ആരോപണവും നിവേദനത്തില്‍ ഉയര്‍ത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X