Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ലേഖനം: പ്രിന്‍സിപ്പല്‍ നോട്ടീസയച്ചു

തളിപ്പറമ്പ്: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് തോട്ടിപ്പണിയെടുത്തുകൂടേ എന്ന് പരാമര്‍ശിക്കുന്ന ലേഖനം പരിയാരം മെഡിക്കല്‍ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി.

കോളജ് മാഗസിന്‍ എഡിറ്റര്‍മാര്‍ക്കും ലേഖനം എഴുതിയ ഡോ. അജേഷ് രാജനുമാണ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ഹരിഹരന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി എഴുതിയ ലേഖനത്തിലാണ് മുരളീധരനെതിരെ പരാമര്‍ശമുള്ളത്.

അതിനിടെ മുരളീധരനെ അധിക്ഷേപിക്കുന്ന ലേഖനം പിന്‍വലിക്കണമെന്ന് പയ്യന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ശശി വട്ടക്കൊവല്‍ ആവശ്യപ്പെട്ടു. വിമര്‍ശനത്തിന്റെ പേരില്‍ തെമ്മാടിത്തം പറയുന്നത് സംസ്കാരത്തിന് യോജിച്ച നടപടിയല്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും ശശി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+