ധാതുമണല്‍ ഖനനം വേണ്ട: കെപിസിസി
തിരുവനന്തപുരം: ആലപ്പുഴജില്ലയിലെ തീരദേശത്ത് ഇല്‍മനൈറ്റ് ഖനനം നടത്താനുള്ള നീക്കം ഉപേക്ഷിക്കാന്‍ യുഡിഎഫിനോട് കെപിസിസി നിര്‍വാഹകസമിതി യോഗം ശിപാര്‍ശ ചെയ്തു. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ധാതുമണല്‍ ഖനനത്തിനുള്ള നീക്കം നടന്നിരുന്നത്.
ഏകീകൃത സര്‍വകലാശാല നിയമത്തിലെ വിവാദവ്യവസ്ഥകള്‍ പുനപരിശോധിക്കാനും യോഗം നിര്‍ദേശിച്ചു. വി.എം. സുധീരന് എംപി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ ധാതുമണല്‍ ഖനനത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. സുധീരന് ഒരു ഘട്ടത്തില്‍ രാജിഭീഷണിവരെ മുഴക്കി. ഇതേ തുടര്‍ന്നാണ് ഖനനം വേണ്ടെന്ന് യുഡിഎഫിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
സിന്‍ഡിക്കേറ്റിനു തുല്ല്യമായ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ എംഎല്‍എ-വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഒഴിവാക്കിയതാണ് ഏകീകൃതസര്വകലാശാല നിയമത്തിലെ ഒരു വിവാദവ്യവസ്ഥ. ജനറല്‍ കൗണ്‍സിലിന് ബജറ്റ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നുള്ളതാണ് രണ്ടാമത്തെ വിവാദവിഷയം. ഈ രണ്ട് വ്യവസ്ഥകളും പുനപരിശോധിക്കാനും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.
പോരായ്മകള്‍ പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായും പിന്നീട് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications