വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വെബ്സൈറ്റ്
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും പഠനോപദേശം നല്കാനും
ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ഈ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സിലബസുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും സിലബസിലുണ്ടാവും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, സോഷ്യല്‍ സ്റഡീസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഇപ്പോള്‍ ഉത്തരങ്ങള്‍ നല്‍കുന്നത്. ജൂലായോടെ എക്കണോമിക്സ്, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലും ചോദ്യോത്തരങ്ങള്‍ നല്‍കും.
ഓരോ പാഠത്തെയും അടിസ്ഥാനമാക്കിയാവും ചോദ്യോത്തരങ്ങള്‍. എല്ലാ വെള്ളിയാഴ്ചയും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യും.
ജോലിയില്‍ നിന്നും വിരമിച്ച ഏതാനും പ്രൊഫസര്‍മാരും ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരും ചേര്‍ന്നാണ് വെബ്സൈറ്റ് നടത്തുന്നത്. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ വഴിയുള്ള ഏത് ചോദ്യത്തിനും ഇവര്‍ ഉത്തരം നല്‍കും.
വാര്‍ഷിക വരിസംഖ്യയായി 500 രൂപ വിദ്യാര്‍ഥികള്‍ നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് യൂസര്‍നെയിമും പാസ്വേഡും നല്‍കും.
എല്ലാ ഞായറാഴ്ചയും നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.












Click it and Unblock the Notifications