കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡം പ്രസാദിന്റേതാണെന്ന് സംശയം

  • By Staff
Google Oneindia Malayalam News

തിരുവള്ളൂര്‍: കുറച്ചുനാളായി അപ്രത്യക്ഷനായ പുനലൂര്‍ നഗരസഭയിലെ പ്രതിപക്ഷനേതാവും സിപിഎം അംഗവുമായ പ്രസാദ് സെബാസ്റ്യന്റേതാണ് ചെന്നൈയില്‍ കണ്ടെത്തിയ ജഡമെന്ന സംശയം ബലപ്പെടുന്നു.

ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുവാലങ്ങാട് തിരുവരംഗം ഗ്രാമത്തില്‍ വ്യാഴാഴ്ച കണ്ട മൃതദേഹം പ്രസാദിന്റേതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനകൂടി കഴിഞ്ഞാലേ മൃതദേഹം പ്രസാദിന്റേതാണെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കാനാകൂ. ഡിഎന്‍എ പരിശോധനയ്ക്കായി ജഡത്തിലെ തലയോട്ടിയും എല്ലുകളും എടുത്തിട്ടുണ്ട്. പ്രസാദിന്റെ സഹോദരന്റെ രക്തവും ശേഖരിച്ചിട്ടുണ്ട്.

ജൂണ്‍ ഒമ്പത് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം വീണ്ടും പുറത്തെടുത്തത്. കൈകാലുകളിലെ സാമ്യവും താടിയും കണ്ടാണ് മൃതദേഹം പ്രസാദിന്റേതു തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പ്രസാദിന്റെ സഹോദരന്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായ പ്രദീപും നഗരസഭാ കൗണ്‍സില്‍ അംഗങ്ങളും കൂടെയുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X