എസ്എഫ്ഐ മാര്‍ച്ചില്‍ കല്ലേറ്
തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
പൊലീസിന് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മ്യൂസിയം പൊലീസ് സ്റേഷനിലെ എസ് ഐ രാജേന്ദ്രനാണ് പരിക്കേറ്റത്.
പാളയം പബ്ലിക്ക് ലൈബ്രറിക്കടുത്തു വച്ച് അമ്പതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഒരു പൊലീസുകാരനെ കൊടി കെട്ടിയ വടി ഉപയോഗിച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ മര്‍ദിച്ചു.
കൗണ്‍സിലിംഗ് സെന്ററിലേക്ക് പോവാന്‍ അനുവദിക്കാത്ത പൊലീസ് ഓഫീസര്‍മാരുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി. പൊലീസിന് നേരെ ചിലര്‍ തുപ്പുകയും ചെയ്തു.












Click it and Unblock the Notifications