സുധീരന് രാജിഭീഷണി മുഴക്കി
തിരുവനന്തപുരം: വി.എം. സുധീരന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും രാജിഭീഷണിയില്‍ കഴിഞ്ഞ ദിവസത്തെ കെപിസിസിയോഗം സംഭവബഹുലമായി. ആലപ്പുഴയിലെ കരിമണല്‍ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്താല്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സുധീരന്റെ ഭീഷണി.
തൊട്ടുപിന്നാലെ മറ്റൊരു പ്രശ്നം ഉയര്‍ത്തിക്കാട്ടി കൊടിക്കുന്നില്‍ സുരേഷും എംപിസ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിയുയര്‍ത്തി. കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപി ഭീഷണിപ്പെടുത്തിയത്.
കരിമണല്‍ ഖനനത്തിനെതിരെ സുധീരന് മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ചു. വികാരനിര്‍ഭരമായിരുന്നു സുധീരന്റെ പ്രസംഗം. കരിമണല്‍ ഖനനത്തിനെതിരെ ആലപ്പുഴയില്‍ നടത്തിവരുന്ന സമരം പിന്‍വലിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് സുധീരന് തീര്‍ത്ത്പറഞ്ഞു.
ഡി. ബാബുപ്രസാദാണ് കരിമണല്‍ പ്രശ്നം എടുത്തിട്ടത്. ഖനനം സ്വകാര്യമേഖലയെ ഏല്പിച്ചാല് വന്‍പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബാബുപ്രസാദ് പറഞ്ഞു. ഇതിനെ രമേശ് ചെന്നിത്തലയും പി.ജെ. കുര്യനും അനുകൂലിച്ചു. സിപിഎമ്മുമായി ചേര്‍ന്നാണ് കരിമണല്‍ ഖനനത്തിനെതിരെ സുധീരന് സമരം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തലുണ്ടായി. പക്ഷെ സുധീരന് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ കരിമണല്‍ ഖനനം ഉപേക്ഷിക്കാന്‍ യുഡിഎഫിനോട് ശിപാര്‍ശ ചെയ്യാനും ഇത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും യോഗം നിര്‍ദേശിക്കുകയായിരുന്നു.
കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് സിപിഎം വളരുകയാണെന്നും ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഇതിനോട് എല്ലാവരും അനുകൂലിച്ചു. പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് കെ. മുരളീധരന് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications