മൂന്നാം ഗ്രൂപ്പ് നിവേദനം നല്കി
തിരുവനന്തപുരം: കേരളം സന്ദര്‍ശിയ്ക്കുന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പും നിവേദനം നല്കി.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നേരിട്ട് പഠിയ്ക്കാനും പരിഹാരം നിര്ദ്ദേശിയ്ക്കാനുമായാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തിലെത്തിയത്.
ഐ ഗ്രൂപ്പുകാരേയും എ ഗ്രൂപ്പുകാരേയും ഒരേപൊലെ നിവേദനത്തില്‍ വിമര്ശിച്ചിരിയ്ക്കുകയാണ്. കാര്യം കാണാനാണ് ഈ ഇരു ഗ്രൂപ്പുകളും തമ്മില്‍ കലഹിയ്ക്കുന്നതെന്നാണ് മൂന്നാം ഗ്രൂപ്പിന്റെ നിലപാട്. ഇപ്പോഴത്തെ ഭരണത്തില്‍ മൂന്നാം ഗ്രൂപ്പിന് അതൃപ്തിയുണ്ട്. പക്ഷേ അത് പരസ്യമായി പറയുന്നില്ലെന്നേ ഉള്ളൂ എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ നടത്തണം. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് എ-ഐ ഗ്രൂപ്പുകളുടെ ഒത്തുകളിയാണ്. സഹകരണമേഖലയില്‍ മൂന്നാം ഗ്രൂപ്പിനെ നേതൃത്വം അവഗണിക്കുന്നു. കെ.സി. വേണുഗോപാന്‍ എം.എല്‍.എയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കണം. ഭരണത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നില്ലെങ്കിലും മൂന്നാം ഗ്രൂപ്പ് പ്രവര്‍ത്തകര്‍ അതൃപ്തരാണ്. ബോര്‍ഡ്, കോര്പ്പറേഷന് തുടങ്ങിയവയിലൊന്നും മൂന്നാം ഗ്രൂപ്പിന്റെ നിലപാടുകളെ മുഖവിലയ്ക്കെടുക്കുന്നില്ല. തുടങ്ങിയവയാണ് മൂന്നാം ഗ്രൂപ്പ് ഉന്നയിയ്ക്കുന്ന പ്രധാന പരാതികള്‍.
നിവേദനം അഹമ്മദ് പട്ടേലിന് നല്കി കഴിഞ്ഞതായി മൂന്നാം ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.
ഇതിനിടെ വയലാര്‍ രവിയുടെ നേതൃത്ത്വത്തിലുള്ള നാലാം ഗ്രൂപ്പും അഹമ്മദ് പട്ടേലിനോട് തങ്ങളുടെ പരാതികള്‍ പറയുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടന്നോ എന്ന് വ്യക്തമല്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications