Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി ബുഷുമായി ചര്‍ച്ച നടത്തി

വാഷിംഗ്ടണ്‍: തീവ്രവാദം സംബന്ധിച്ച് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ചര്‍ച്ച നടത്തി.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ച് അദ്വാനി ബുഷിനെ ധരിപ്പിച്ചു. ഇറാഖിലെ സമാധാന ശ്രമങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യത്തെ അയക്കുന്നതിന്റെ സാധ്യതയെ കുറിച്ചും ചര്‍ച്ച ചെയ്തെന്ന് അദ്വാനി പറഞ്ഞു.

ജൂണ്‍ അവസാനം നടക്കുന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ യു എസ് സന്ദര്‍ശനവേളയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ചര്‍ച്ച വിഷയമായേക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്വാനി പറഞ്ഞു.

ഇറാഖിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സംഭാവന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കുമെന്നും ബുഷിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിന് യു എസ് സംഘത്തെ ഇന്ത്യയിലേക്ക് അയക്കും.

പാകിസ്ഥാനുമായി പ്രധാനമന്ത്രി എ. ബി. വാജ്പേയി നടത്തുന്ന സമാധാനശ്രമങ്ങളെ ബുഷ് അഭിനന്ദിച്ചതായി അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+