മാരുതി ഓഹരി വില്പന നാളെമുതല്‍
ദില്ലി: മാരുതി കാര്‍ നിര്‍മ്മാതാക്കളായ മാരുതി ഉദ്വോഗ് ലിമിറ്റഡിന്റെ ആദ്യ ഓഹരി വില്പന ജൂണ്‍ 12 വ്യാഴാഴ്ച തുടങ്ങും. കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ നാട്ടുകാര്‍ക്ക് വില്കാനാണ് പദ്ധതി.
ഇതാദ്യമായാണ് മാരുതി ഓഹരികള്‍ പൊതുവിപണിയില്‍ ലഭ്യമാവുന്നത്. 7.2 കോടി ഓഹരികളാണ് മാരുതി വിറ്റഴിയ്ക്കുന്നത്. ജൂണ്‍ 19ന് ഓഹരി വില്പന അവസാനിയ്ക്കും. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 115 രൂപയാണ് പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ഓഹരികളില്‍ 60 ശതമാനവും വാങ്ങുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളാണ്.












Click it and Unblock the Notifications