ക്രൈസ്തവര്‍ക്കെതിരെ അക്രമം വ്യാപകം
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമം വ്യാപകമായി നടക്കുകയാണെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കെതിരായ 50 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമസംഭവങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് കൗണ്‍സില്‍ സെക്രട്ടറി ജോണ്‍ ദയാല്‍ ആരോപിച്ചു.
വിരമിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി ജി. ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊതു കമ്മിഷന്‍ ക്രൈസ്തവ വിരുദ്ധ അക്രമത്തിന് ഇരയായവരില്‍ നിന്നും ജൂണ്‍ 12 വ്യാഴാഴ്ച പരാതികള്‍ കേള്‍ക്കും.
ആവര്‍ത്തിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് നിവേദനം നല്‍കുമെന്ന് ജസ്റിസ് ബാലകൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications