നേപ്പാളില്‍ ഇന്ത്യാ-പാക് ചര്‍ച്ച
ദില്ലി: ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെയും നയതന്ത്രജ്ഞരുടെയും മുന്‍മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും യോഗം കാഠ്മണ്ഡുവില്‍ നടക്കും.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നേപ്പാളിലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈക്കമ്മിഷണര്‍മാര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
കാര്‍ഗില്‍ യുദ്ധത്തില്‍ തുടങ്ങി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഉയര്‍ച്ചതാഴ്ച്ചകളും സമാധാന ശ്രമങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.
പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സതിന്ദര്‍ ലിംബ, മുന്‍ വിദേശകാര്യം സെകട്ടറി എം. കെ. റാസ്ഗോത്ര, മുന്‍ പാകിസ്ഥാന്‍ വിദേശമന്ത്രിമാരായ ഇമാം ഉള്‍ ഹഖ്, സര്‍താജ് അസീസ്, മുന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊയ്നുദ്ദീന്‍ ഹൈദര്‍, മുന്‍ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി നിയാസ് നായിക് എന്നിവര്‍ സമ്മേളനത്തിലെ മുഖ്യുപ്രഭാഷകരായിരിക്കും.












Click it and Unblock the Notifications