മുന്‍ മിസ് ബാംഗ്ലൂര്‍ വേശ്യാവൃത്തിയ്ക്ക് അറസ്റില്‍
ദില്ലി: വേശ്യാവൃത്തിയ്ക്ക് മുന്‍ മിസ് ബാഗ്ലൂര്‍ ദില്ലിയില്‍ അറസ്റിലായി. ദില്ലി ക്രൈം ബ്രാഞ്ചാണ് 21 കാരിയായ ഇവരെ അറസ്റ് ചെയ്തത്. ഇവരുടെ പേര് ദില്ലി പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഹിന്ദി ചിത്രങ്ങളലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിയ്ക്കാന്‍ ആഗ്രഹിച്ച് അതിനുള്ള ശ്രമങ്ങളുമായി നടക്കുകയായിരുന്നു ഈ മൂന്‍ ബാംഗ്ലൂര്‍ സുന്ദരി.
തെക്കന്‍ ദില്ലിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ജൂണ്‍ പത്ത് അര്‍ത്ഥ രാത്രിയിലാണ് ഇവരെ അറസ്റ് ചെയ്തത്. എന്നാല്‍ ഇവരോടൊപ്പം മറ്റാരേയും അറസ്റ് ചെയ്തിട്ടില്ല. ഇവര്‍ ചില കക്ഷികളുമായി വേശ്യാവൃത്തിയ്ക്കായി ബന്ധപ്പെടുമ്പോഴായിരുന്നു അറസ്റ് എന്നാണ് പൊലീസ് ഭാഷ്യം. ദില്ലിയിലും മുംബൈയിലും ബാംഗ്ലൂരിലുമുള്ള കക്ഷികളെയാണത്രെ ഇവര്‍ ബന്ധപ്പെട്ടത്.
എങ്കിലും ഇവര്‍ ബന്ധപ്പെട്ട വ്യക്തികളെ പൊലീസ് അറസ്റ് ചെയ്തിട്ടില്ല. സ്ത്രീയെ മാത്രം വേശ്യാവൃത്തിയ്ക്ക് അറസ്റ് ചെയ്യുന്ന പൊലീസിന്റെ സ്ഥിരം പതിവ് ഇവിടെയും ആവര്‍ത്തിച്ചിരിയ്ക്കുകയാണം. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് വേശ്യാവൃത്തി ചെയ്യാനാവുമോയെന്ന് പൊലീസ് വ്യക്തമാക്കുന്നുമില്ല.












Click it and Unblock the Notifications