കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 പദ്ധതികള്‍ക്ക് അംഗീകാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഭാഗമായി വന്ന 40 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജൂണ്‍ 11 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 6846 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്.

മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പദ്ധതികളെല്ലാം അതിവേഗം തീര്‍ക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊച്ചിന്‍ റിഫൈനറീസ് വികസനം (2600 കോടി), സര്‍ക്കാരിന്റെ ദേശീയ മിനറല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് ധാതു ഖനനം നടത്താനുള്ള പദ്ധതി (1850 കോടി), ട്രാന്‍സ്പോര്‍ട്ട് ബസ് സ്റാന്റുകളുടെ വികസനം (50 കോടി), കൊച്ചി-ഗള്‍ഫ് യാത്രാ കപ്പല്‍ പദ്ധി (30 കോടി) തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂള്‍ (20 കോടി) എന്നീ പദ്ധതികള്‍ക്കാണ് മന്ത്രിസഭ അംഗീകരം നല്‍കിയത്.

കൊച്ചി വല്ലാര്‍പാടം പ്രദേശം പ്രത്യേക സാമ്പത്തിക മേഖല ആക്കാനുള്ള നിര്‍ദ്ദേശത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ വ്യവസായികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി ജപ്പാനിലെ ടോക്യോ എഞ്ചിനിയറിംഗ് കണ്‍സല്‍ട്ടന്‍സി കമ്പനിയെ നിയോഗിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടാറ്റ കണ്‍സല്‍ട്ടന്‍സിയ്ക്ക് ടെക്നൊപാര്‍ക്കില്‍ പത്തേക്കര്‍ സ്ഥലം 25 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X