ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി സ്റോറുകളും തുടങ്ങുന്നു.
25 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് തുടങ്ങുന്നത്. ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 50 ത്രിവേണി സൂപ്പര്‍സ്റോറുകള്‍ വിവിധ പട്ടണങ്ങളിലായുണ്ട്.
ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പുതിയ പദ്ധതികള്‍ തുടങ്ങുന്നത്. 2004 ഓടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ. പ്രസന്നകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു കുടംബത്തിന് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും.
10 കോടിയുടേതാണ് പദ്ധതി. സര്‍ക്കാര്‍ അടുത്തുതന്നെ പദ്ധതിക്ക് അംഗീകാരം നല്‍കുെമന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ കെ. പ്രസന്നകുമാര്‍ പറഞ്ഞു.
ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കൊച്ചുപതിപ്പുകളായ ത്രിവേണി സൂപ്പര്‍ സ്പെഷ്യാലിറ്റി സ്റോറുകള്‍ കൊല്ലം, ആലപ്പുഴ, ചങ്ങനാശേരി, പത്തനാപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തുടങ്ങും.












Click it and Unblock the Notifications