മഴയില്ലെങ്കില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാവും
തിരുവനന്തപുരം: അടുത്ത ഒരാഴ്ച കൂടി മഴ കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ കടുത്ത വൈദ്യുതി ക്ഷാമത്തിന് സാദ്ധ്യത. ഇപ്പോള്‍ തന്നെ വേണ്ടത്ര വൈദ്യുതി കേരളത്തില്‍ ഉല്പാദിപ്പിയ്ക്കുന്നില്ല.
അടുത്ത 15 ദിവസത്തേയ്ക്കുള്ള വൈദ്യുതി മാത്രമേ ഉള്ളു എന്നാണ് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് നേരത്തേ ഉണ്ടായിരുന്ന ലോഡ് ഷെഡിംഗിന് പുറമേ ഗ്രാമങ്ങളില്‍ അരമണിയ്ക്കൂര്‍ കൂടി ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. ഇതോടെ ഗ്രാമങ്ങളിലെ ലോഡ് ഷെഡിംഗ് ഒരു മണിയ്ക്കൂറായി.
കാലവര്‍ഷം കേരളത്തില്‍ കനക്കാന്‍ ഇനിയും ഒരു ആഴ്ച കൂടി കഴിയുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തില്‍ മഴ കിട്ടിതുടങ്ങിയെങ്കിലും അണക്കെട്ടുകളിലെ നീരൊഴുക്ക് കൂടിയിട്ടില്ല.
വൈദ്യുതി ക്ഷാമം കൂടിയാല്‍ വ്യവസായങ്ങള്‍ക്ക് രണ്ടു മണിക്കൂറോളം ലോഡ്ഷെഡ്ഡിങ് വേണ്ടി വന്നേയ്ക്കും. കേരളത്തില്‍ വേണ്ട വൈദ്യുതി ഉല്പാദിപ്പിയ്ക്കാത്തത് മാത്രമല്ല ഇപ്പോഴത്തെ വൈദ്യുതി ക്ഷാമത്തിന് കാരണം. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിയും കഴിഞ്ഞ കുറേ ആഴ്ചകളായി കിട്ടുന്നില്ല. ഇത് കേരളത്തെ പരുങ്ങലിലാക്കിയിരിയ്ക്കുകയാണ്.
അടുത്ത ഒരാഴ്ചയ്ക്കകം തന്നെ മഴ പെയ്താലും അണക്കെട്ടുകളില്‍ വെള്ളം നിറയാന്‍ വീണ്ടും ഒരാഴ്ച കൂടി എടുത്തേയ്ക്കും.












Click it and Unblock the Notifications