നാലാം ഗ്രൂപ്പ് മുരളിക്കെതിരെ
കൊല്ലം: എ ഐ സി സി സെക്രട്ടറി അഹമ്മദ് പട്ടേലിന് നല്‍കിയ നിവേദനത്തില്‍ നാലാം ഗ്രൂപ്പ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനെതിരെ രൂക്ഷമായ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് കെ പി സി സി നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗ്രൂപ്പുകള്‍ക്ക് അതീതനാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിരുന്ന ഇപ്പോള്‍ മുരളീധരന്‍ ആന്റണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള തന്റെ അഛന്റെ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. നിഷ്പക്ഷനായ ഒരു നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട കെ പി സി സി പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ നേതാവായി ചുരുങ്ങുന്നത് ദയനീയമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന് എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയ ശേഷം വിമത സ്ഥാനാര്‍ഥിക്ക് വോട്ട് പിടിക്കുകയാണ് മുരളി ചെയ്തത്.
അച്ചടക്കം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ ഹൈക്കമാന്റ് നടപടിയെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും ചേര്‍ന്ന് മറ്റ് ഗ്രൂപ്പുകളെ ഒതുക്കാന്‍ ശ്രമിയ്ക്കുകയാണ് ചെയ്യുന്നതെന്ന് നിവേദനത്തില്‍ കുറ്റപ്പെടുത്തി.
കെ പി സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍, കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, കെ പി സി സി ജോയിന്റ് സെക്രട്ടറിമാരാ ടി. ജി. വിശ്വനാഥന്‍, എ. വിശാലാക്ഷി, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ ഭാരതീപുരം ശശി, സി. ചന്ദ്രമോഹന്‍, എ. ബാലറാം, അബ്ദുള്‍ ഗഫൂര്‍ ഹാജി എന്നിവര്‍ ഒപ്പിട്ട നിവേദനമാണ് പട്ടേലിന് നല്‍കിയത്.












Click it and Unblock the Notifications